ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് ഓഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം കംപ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വലിയ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചതിലൂടെ 41000 കോടിയുടെ നഷ്ടം രാജ്യത്തിന് ഉണ്ടായി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രേഖകള്‍ പരിശോധിക്കുമെന്ന് സി.എ.ജി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം നേതാക്കള്‍ പ്രതികരിച്ചു.