നമ്പിനാരായണന്റെ നീതിതേടിയുള്ള പോരാട്ടം അവസാനിക്കുകയാണ്. ചാരക്കേസില്‍ കുരുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിച്ചുകൊണ്ട്, നേരിട്ട മാനസിക പീഡനത്തിന് 8 ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടുകൊണ്ട് സുപ്രീം കോടതി നല്കിയ നീതിയില്‍ 24 വര്‍ഷം നീണ്ട പോരാട്ടം അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നു. സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്.വിജയന് എന്നീ 3 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടതെങ്കില്‍ തന്റെ അച്ഛനെ കുടുക്കിയ 5 പേര് ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നത് ചൂണ്ടിക്കാട്ടുകയാണ് നീതിതേടി ഒരു മകള്‍. ചാരക്കേസില്‍ ചാരം മൂടിയ സത്യങ്ങള്‍ ഇനിയും ഉണ്ടെന്നിരിക്കെ അഞ്ച് പേര് ആര് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച