കോട്ടയം: അപമാനിക്കപ്പെടും എന്ന ഭയം കൊണ്ടാണ് സഭയോട് ലൈംഗിക പീഡനത്തെ കുറിച്ച് ആദ്യം പറയാതിരുന്നതെന്ന് ജലന്തര്‍ ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസത്രീ അന്വേഷണ സംഘത്തിന് മൊഴി നല്കി. സഭയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് ഉണ്ടാകാതെ ഇരുന്നതോടെയാണ് പോലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.