ഒരുമിച്ചു നിന്നാല്‍ തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്ന് മുഖ്യമന്ത്രി ഇന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുനര്‍നിര്‍മാണത്തിലൂടെ നാം ഉദ്ദേശിക്കുന്നത് എന്താണ്. കാര്യക്ഷമമായ ഒരു കര്‍മപദ്ധതി ഇതാ ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ലോകമേ ഇതു കണ്ടാലും എന്നു പറയാന്‍ നാം തയാറായിക്കഴിഞ്ഞോ. പൂര്‍ണ രൂപത്തിലുള്ള മാര്‍ഗരേഖയുണ്ടാക്കാന്‍ സമയമായില്ല. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് ദുരിതാശ്വാസത്തിലേയ്ക്ക് മാത്രമാണ് നാം ഇതുവരെ കടന്നിരിക്കുന്നത്. എങ്കിലും മാറ്റത്തിന്റെ ദിശാസൂചിയെങ്കിലും ഉണ്ടാകണ്ടേ. നിയമസഭയുടെ പ്രത്യേക സമ്മേളനം ആ നിലയ്ക്കുള്ള ചുവടുവെപ്പായിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞത് കണ്ടു. വീണ്ടെടുക്കാനുള്ള വഴിയേത്? പങ്കെടുക്കുന്നവര്‍- ബിഎ പ്രകാശ്, എം നൗഷാദ്, എംകെ മുനീര്‍, കെഎം ഹരിലാല്‍ എന്നിവര്‍.