കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം. അന്നേ ദിവസം തൊടുപുഴയിലെ മഠത്തിലായിരുന്നുവെന്ന ബിഷപ്പിന്റെ മൊഴിയെ പൊളിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ബിഷപ്പിന് വേണ്ടിയാണ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് സി എം ഐ സഭാ വൈദികന് മൊഴി നല്കി.