കുട്ടനാട്: പ്രളയാനന്തര കുട്ടനാടിന്റെ വീണ്ടെടുപ്പിനുള്ള മഹായജ്ജംതുടങ്ങി. മൂന്ന് ദിവസത്തിനുളളില്‍ മേഖലയിലെ വീടുകള്‍ വാസയോഗ്യമാക്കുളള പ്രവൃത്തികളില്‍ ആയിരങ്ങളാണ് പങ്കാളികളാകുന്നത്. പ്രളയജലമുയര്ന്ന കുട്ടനാട്ടില്‍ നിന്നും ആളുകളെ രക്ഷാതീരത്തെത്തിക്കാന് ഉണ്ടായ ശ്രമത്തിലും ഉത്സാഹത്തോടെയാണ് നാട് ശുചീകരണത്തില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയമോ, പ്രായ ലിഗ ഭേദമോ ഇല്ലാതെ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുളളവര്‍ കുട്ടനാടിനു കൈത്താങ്ങാകാന്‍ എത്തിയിട്ടുണ്ട്.