ന്യൂഡല്‍ഹി: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിനായുള്ള ധന സമാഹരണ പരിപാടിയില്‍ ഗാനം ആലപിച്ച് ജസ്റ്റിസുമാരായ കെ.എം ജോസഫും കുര്യന് ജോസഫും. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജഡ്ജിമാര്‍ പാട്ടുപാടിയത്. ബോളിവുഡ് ഗായകന് മോഹിത് ചൗഹാന് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത കലാപരിപാടിയിലൂടെ പത്തുലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.