ചെങ്ങന്നൂര്‍: പ്രളയത്തിന് ശേഷം മനുഷ്യ ജീവിതം ദുസ്സഹമായ പ്രദേശമായി ചെങ്ങന്നൂര്‍ പാണ്ടനാട് മാറിയിരിക്കുന്നു. പൊടിയും ചെളിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പ്രദേശം മുഴുവന്‍. റോഡരികില്‍ താമസിക്കുന്നവര്‍ക്ക് മാസ്ക് ധരിക്കാതെ സഞ്ചരിക്കാന്‍ കഴിയില്ല. ചെളി നിറഞ്ഞ് കിടക്കുകയാണ് വീടുകളും കടകളുമെല്ലാം. ദിവസങ്ങള്‍ വേണ്ടി വരും ഇതെല്ലാം വൃത്തിയാക്കിയെടുക്കാന്‍.