മലപ്പുറം: പ്രളയത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മലപ്പുറം പൊന്നാനിയില്‍ ഡ്രോണ്‍ സര്‍വേ തുടങ്ങി. നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ രേഖപ്പെടുത്താനും മുന്‍കരുതല്‍ എടുക്കാനുമാണ് സര്‍വേ എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഥലങ്ങളുടെ വ്യക്തമായ വീഡിയോ ചിത്രങ്ങള്‍ എടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇത് വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യറാക്കും.