കൊച്ചി: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്ന് വിട്ട് ജനങ്ങളെ വെള്ളത്തിലാക്കി എന്ന ആരോപണത്തില്‍ കെ എസ് ഇ ബി പ്രതിക്കൂട്ടില്‍. ഡാമുകള്‍ നേരത്തെ തുറന്ന് വിടാതെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സംരക്ഷിച്ചതാണ് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ എത്തിച്ചത് എന്ന ആരോപണമാണ് കെ എസ് ഇ ബിയെ ഇപ്പോള്‍ വെട്ടിലാക്കുന്നത്. ബാണാസുര ഡാം തുറന്ന് വിട്ടത് ജില്ലാ കളക്ടര്‍ പോലും അറഞ്ഞിരുന്നില്ല. പമ്പ, കക്കി ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ റാന്നി വെള്ളത്തിനടിയിലാണ്.