ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭക്ഷണ സാധനങ്ങള്‍ ഇങ്ങോട്ടേക്ക് എത്തിക്കാനും കഴിയുന്നില്ല. ഇതോടെ ക്യാമ്പുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അതേ സമയം ക്യാമ്പുകള്‍ വിട്ട് പോകാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് ജില്ലാ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ടോറസ് ലോറി മാത്രമാണ് ഇങ്ങോട്ടേക്കുള്ള ഏക യാത്രമാര്‍ഗം. മലിനജലത്തില്‍ വെള്ളം പാകം ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ക്യാമ്പിലുള്ള ആര്‍ക്കെങ്കിലും അടിയന്തിര ചികിത്സയോ മറ്റോ വേണ്ടി വന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക. ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുന്നു.