വയനാട്: വയനാട്ടിലെ ത്രിശ്ശിലേരിയിലെ തച്ചിറക്കൊല്ലിയില്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണി ഒഴിയുന്നില്ല. മൂന്ന് തവണ ഉരുള്‍പൊട്ടിയ പ്രദേശത്ത് വീടുകളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് മണ്‍കൂനകള്‍ മാത്രമാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍ ഉപയോഗ ശൂന്യവും. അശാസ്ത്രീയമായി കുന്നിനു മുകളില്‍ നിര്‍മിച്ച മഴകുഴികളാണ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്ന് ചൂണ്ടി കാട്ടുകയാണ് ദുരന്ത ബാധിതര്‍.