പത്തനംതിട്ട: പമ്പയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ വരെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രാത്രി സൈന്യത്തിന്റെ സഹായത്തോടെ തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.ഇരുട്ടും മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.സൈന്യത്തിന്റെ പത്ത് ബോട്ടുകള്‍ ആദ്യമെത്തി.തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും മുപ്പതംഗ സംഘവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ രാത്രി മുതല്‍ പങ്കാളികളാണ്.ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളുടെ രണ്ടാം നിലയില്‍ ഉള്‍പ്പെടെ അഭയം തേടിയവരില്‍ കുറച്ചുപേരെ നേവിയുടെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് ശംഖുമുഖത്ത് എത്തിച്ച് ചാക്കയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാവിലെ ബോട്ടുകള്‍ അടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.