മൂന്നാര്‍: ശക്തമായി തുടരുന്ന മഴയില്‍ മൂന്നാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഗതാഗതത്തിനും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. മൂന്നാര്‍ പള്ളിവാസലില്‍ ഹോട്ടലുകള്‍ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്പെട്ടവരെ രക്ഷപ്പെടുത്തി. പള്ളിവാസലില്‍ പാലം തകര്‍ന്നു. മൂന്നാര്‍ ടൗണില്‍ ലോഡ്ജിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.