കൊച്ചി: മണ്‍സൂണ്‍ തുടങ്ങി രണ്ടര മാസം കൊണ്ട് സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുണ്ടായത് വ്യാപക നാശ നഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ 820 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ആകെ നഷ്ടം ആയിരം കോടി കടന്നേക്കുമെന്നാണ് സൂചന. നെല്‍കൃഷിയാണ് കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നശിച്ചത്.