മഴ കുറഞ്ഞെങ്കിലും മഴക്കെടുതി തുടരുന്നു. ആശ്വാസമായി ചെറുതോണിയിലെയും ഇടമലയാറിലെയും രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടുകളിലേയ്ക്കുള്ള നീരൊഴുക്കും കുറഞ്ഞു. പെരിയാറില്‍ വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകള്‍ അടച്ചു തുടങ്ങി. അതേസമയം ആശങ്കയുണര്‍ത്തി കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടി. ബാണാസുര സാഗറിന്റെയും മലമ്പുഴയുടെയും ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേയ്ക്കു വിടുന്നു. നദികള്‍ കരകവിഞ്ഞൊഴുകുന്നു. ഒരു വശത്ത് ആശ്വാസം. ഒരു വശത്ത് ആശങ്ക. ഒരു നിശ്ചയവുമില്ല ഒന്നിനും എന്ന അവസ്ഥ. കേരളം മാറേണ്ട കാലമായോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സി.കെ.ശശീന്ദ്രന്, ബിജോ മാണി, ജെ.ആര്.പദ്മകുമാര്‍, ഡോ.വി.പി. ദിനേശന് എന്നിവര്‍.