1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് കേരളമെന്ന് കേന്ദ്ര സര്‍ക്കാരിനും ബോധ്യമായി. ദുരന്തം നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പെരിയാറിന്റെ കരകളിലേക്കാള് ഇപ്പോള്‍ ദുരിതം വയനാട്ടിലാണ്. ബാണാസുരസാഗര്‍ തുറന്നതും തുടര്‍ച്ചയായ ഉര്ള്പൊട്ടലും വയനാടിനെ ഒറ്റപ്പെടുത്തിയിരിക്കയാണ്. മഴ ഇനിയും നിര്‍ത്താതെ പെയ്താല്‍, ഡാമുകള്‍ ഇനിയും തുറക്കേണ്ടി വന്നാല്‍ ഉരുള്‍പൊട്ടല്‍ ആവര്‍ത്തിച്ചാല്‍. മഴപ്പേടി മാറാതെ കേരളം ആശങ്കപ്പെടുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം വിവിധ ഇടങ്ങളിലെ കെടുതി വിലയിരുത്തുകയാണ്. വി എസ് സുനില്‍ കുമാര്‍, ഡീന്‍ കുര്യാക്കോസ്, ഡോ.എസ് ശ്രീകുമാര്‍, ജയന്തി രാജന്, കെ കെ കറുപ്പന് കുട്ടി എന്നിവര്‍.