തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് നിള തിയറ്ററിലൊരുക്കിയ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചിറയിന്‍കീഴ് രാധാകൃഷ്ണനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഗാനരചയിതാവ്, തിരക്കഥാകൃത്ത് സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. 2017ലെ ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവ് കൂടിയായ ജീവിതമാണ് ഋതുരാഗം എന്ന ഡോക്യുമെന്ററിയിലൂടെ പറയുന്നത്.