ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസിനു മുന്നില്‍ കത്തിയുമായെത്തിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു.ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള ഹൗസിനുമുന്നിലെത്തിയത്.സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി.രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു.മുഖ്യമന്ത്രിയെ കാണാനാണ് എത്തിയതെന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയത്.ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം തുടങ്ങിയത്.മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും ഇയാള്‍ പറയുന്നു.