കൊല്ലം: സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്കുമാറാണെന്ന് ഉമ്മന്‍ ചാണ്ടി. 21 പേജുകളുള്ള സരിതയുടെ കത്തില്‍ മൂന്നു പേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഗണേഷ്കുമാറാണെന്നും ഉമ്മന്‍ ചാണ്ടി ബോധിപ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷിനെതിരെ ഉമ്മന്‍ ചാണ്ടി മൊഴിനല്‍കിയത്. ഗണേഷ്കുമാര് തന്നോട് വിരോധം തീര്‍ക്കുകയായിരുന്നു. തിരികെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം ഗണേഷ് തീര്‍ക്കുകയായിരുന്നു. ഈ നാല് പേജിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയതാണ്. നേരത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും 21 പേജുള്ള കത്താണ് സരിത കൈമാറിയതെന്ന് വെളിപ്പെടുത്തിയിരുന്നു.