പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍, പലതരം ക്യാന്‍സറുകള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് പുതിയ കാലത്തെ മാറിയ ജീവിതശൈലിയുമായും ഭക്ഷണക്രമവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഇക്കൂട്ടത്തില്‍ ചേര്‍ത്തുവെക്കേണ്ട ഒരു അസുഖം തന്നെയാണ് അമിതവണ്ണവും. അമിതവണ്ണമുള്ളവരില്‍ പകുതിയില്‍ അധികവും ഈ പറഞ്ഞ അസുഖങ്ങളുടെ നിഴലിലുമാണ്. അമിതവണ്ണം എന്നതിലുപരി നമ്മുടെ ശരീരത്തിന് ആരോഗ്യമുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. അതുകൊണ്ട് തന്നെ ആരോഗ്യം നിലനിര്‍ത്താന്‍ ശരീരഭാരം ക്രമീകരിക്കേണ്ടതിന് ആരോഗ്യകരമായ വഴികള്‍ എങ്ങനെ തിരഞ്ഞെടുക്കണം എന്നാണ് ഇന്ന് നമ്മള് മനസിലാക്കുന്നത്. നമ്മോടൊപ്പം തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യനായ ജാസിയ ചേരുന്നു. ഡോക്ടര്‍@2പിഎം.