കൊച്ചി: മാധ്യമങ്ങളുമായുള്ള പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് അംഗങ്ങളായ നടീനടന്മാര്ക്ക് എ.എം.എം.എയുടെ നിര്‍ദ്ദേശം. പ്രതികരണങ്ങള്‍ സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. നിയമാവലി പരിഷ്കരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ അംഗങ്ങളോട് എ.എം.എം.എ ആവശ്യപ്പെട്ടു. സംഘടനയ്ക്ക് കത്ത് നല്കിയ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ക്കു പുറമേ ജോയ് മാത്യു, ഷമ്മി തിലകന് എന്നിവരെയും ചര്‍ച്ചയ്ക്കു വിളിച്ചു. എക്സിക്യൂട്ടീവ് യോഗം അടുത്തമാസം ഏഴിന് കൊച്ചിയില്‍ ചേരും.