പൂട്ടിയിട്ട വീട്ടില്‍ നിന്നും 300 പവന്‍ മോഷണം പോയി

ആലവ: ആലുവയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. 300 പവന്‍ സ്വര്‍ണവും പണവുമടക്കം 80 ലക്ഷം രൂപയുടെ വസ്തുക്കളാണ് അപഹരിക്കപ്പെട്ടത്. വീട്ടുകാര്‍ ആശുപത്രിയിലായിരുന്ന സമയത്താണ് മോഷണം നടന്നത്. ആലുവ പുളിഞ്ചോട് സ്വദേശി ഫൈജാസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഉച്ചയോടെ അയല്‍ക്കാരാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീടിന് പിന്നിലെ ജനാല അഴി മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സ്വര്‍ണം സൂക്ഷിച്ച ലോക്കറടക്കം എടുത്തുകൊണ്ടുപോകുകയായിരുന്നു. സ്വര്‍ണത്തിന് മാത്രം 70 ലക്ഷം രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. സംഘത്തില്‍ ഒന്നിലധികം പേര്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം.

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം