പതിമൂന്നുവര്ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് വധിശിക്ഷ. ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസുകാര്‍ക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. രണ്ടുലക്ഷം രൂപ വീതം പിഴയും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്. കേസിലെ അഞ്ചുപ്രതികള്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2005ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ വിധി പോലീസിലെ പീഡന വീരന്മാര്ക്ക് കിട്ടിയ കനത്ത പ്രഹരമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പി.എ പൗരന്, ഡി.ബി ബിനു, പ്രതാപ ചന്ദ്രന് പിള്ള, അഡ്വ.എ. ജയശങ്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.