ദുബൈ: കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ് നാലര ലക്ഷം രൂപയാണ്. ദേശീയവിമാനക്കമ്പനിയുടെ ഈ നടപടി പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയുന്ന നടപടി എയര്‍ ഇന്ത്യ തുടങ്ങിവച്ചിരിക്കുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസ്സിലെ സബ് ക്ലാസ്സായ കെ ക്ലാസ്സിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്.