കോഴിക്കോട്: മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കബനീദളത്തിലെ പ്രവര്‍ത്തകരെയാണ് പോലീസ് തിരയുന്നത്. കര്‍ണാടക മാവോയിസ്റ്റുകളാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള മാവോയിസ്റ്റുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം ശക്തമാക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഗൗരവത്തിലാണ് വിഷയത്തെ കാണുന്നത്.