കേന്ദ്രത്തിന്റെ അവഗണന കേരളത്തിന് പുത്തരിയല്ല. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു.കേന്ദ്രം കനിയാന്‍ കേരളം മെമ്മോറാണ്ടം തയ്യാറാക്കിയപ്പോള്‍ മോദിയുടെ മന്ത്രാലയവും മിനക്കെട്ടിരുന്നു. കിട്ടേണ്ടത് കിട്ടിയില്ലെന്ന പട്ടിക കേരളം കൊടുത്തപ്പോള്‍ കൊടുത്തത് കേരളം എടുക്കാഞ്ഞതിന്റെ പട്ടിക മോദിയും മടക്കിക്കൊടുത്തു.മോദിയുടെ കളി അവിടെ തീര്‍ന്നില്ല.കണ്ണന്താനത്തെ ഇറക്കി വിട്ടായിരുന്നു എക്സ്ട്രാ ടൈമിലെ കളി.കേരളത്തിനു വേണ്ടി കഷ്ടപ്പെടുന്ന കണ്ണന്താനത്തെ കേരള സംഘത്തില്‍ കൂട്ടിയിരുന്നില്ല. വികസനത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് കൊടുക്കില്ലെന്ന ആ അടവിനാണ് അടിതെറ്റിയത്. കണ്ണന്താനമോ കേരളത്തിന്റെ രക്ഷകന്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം.ബി.രാജേഷ്, വി.മുരളീധരന്, പി.സി.സിറിയക്, കൊടികുന്നില്‍ സുരേഷ് എം പി എന്നിവര്‍.