കോരിച്ചൊരിയുകയാണ് മഴ. കഴിഞ്ഞ ഒരാഴ്ചയായി തിരി മുറിയാതെ പെയ്യുകയാണ് പേമാരി. വെള്ളക്കെട്ടില്‍ വീണും വൈദ്യുതിലൈന്‍ പൊട്ടിവീണ് ഷോക്കേറ്റുമൊക്കെ കേരളത്തിന്റെ പലഭാഗത്തും. ഇന്ന് മാത്രം മരിച്ചത് 10 പേരാണ്. ഈ മഴ ഇനിയും ഒരുപാട് ജീവനെടുക്കുമെന്നുറപ്പാണ്. കാരണം നാടുമുഴുവന്‍ വെള്ളക്കെട്ടാണ്. റോഡും ഓടയും തോടും കനാലും മാന്‍ഹോളും, ഒന്നും തിരിച്ചറിയാതെ കിടക്കുന്ന ഈ വെള്ളക്കെട്ട് ആരെ വേണമെങ്കിലും അപകടത്തിലാക്കാം. നമ്മളറിയണം, എന്ത് മുന്നൊരുക്കമാണ് ഈ മഴയെ നേരിടാന്‍, മഴക്കാലത്തെ നേരിടാന്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്തിരുന്നതെന്ന്. നമ്മളറിയണം.