തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏറ്റവും വലിയ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന് നടത്തിയിട്ടില്ല. കേസ് കോടതിയില്‍ നിലനില്‍ക്കില്ല - അദ്ദേഹം പറഞ്ഞു.