ആലപ്പുഴ: ഭീഷണിപ്പെടുത്തിയെന്ന ജലന്ധര്‍ ബിഷപ്പിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരില്‍ രണ്ടു വര്‍ഷമായി രോഗകിടക്കയിലുള്ളയാളും. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന് പ്രതികാരനടപടികള്‍ നേരിടുന്നതായി പരാതിപ്പെട്ട സിസ്റ്ററുടെ പിതാവടക്കം ആറു പേര്‍ക്കെതിരെയാണ് ബിഷപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ലൈംഗിക ആരോപണ വിഷയത്തില്‍ ഇരയ്ക്കൊപ്പം നിന്നതിന് പ്രതികാര നടപടികള്‍ നേരിടുന്നതായി പരാതിപ്പെട്ട സിസ്റ്ററുടെ പിതാവും ചേര്‍ത്തല ചാലില്‍ തിരുഹൃദയ ദേവാലയ ഇടവകാംഗവുമായ 62-കാരന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതേ കിടപ്പിലാണ്. പരസഹായമില്ലാതെ ഒന്നും സാധ്യമല്ലാത്ത സ്ഥിതിയിലായ ഇദ്ദേഹവും ഭീഷണിപ്പെടുത്തിയതായാണ് ജലന്ധര്‍ ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്.