തൃശ്ശൂര്‍: നാല് ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രീകരിച്ച വന്യജീവികളുടെ ഫോട്ടോ പ്രദര്‍ശനം തൃശ്ശൂരില്‍ തുടങ്ങി. രാജ്യത്തിനകത്തും പുറത്തു നിന്നുമായി പകര്‍ത്തിയ 30 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വൈല്‍ഡ് ലിറിക്സ് എന്ന പേരിലാണ് ഫോട്ടോപ്രദര്‍ശനം. ഗ്രീന്‍ ക്യാപ്പ് എന്ന കൂട്ടായ്മയിലാണ് ചിത്രങ്ങള്‍ ഒരുക്കിയത്. പ്രവീണ്‍ പി.മോഹന്‍ദാസ്, സീമ സുരേഷ്, ഡോ.കൃഷ്ണ കുമാര്‍, ഡോ. ലിന്റോ ജോണ്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഗ്രീന്‍ ക്യാപ്പ്. കേരള ലളിതകലാ അക്കാദമി ചിത്ര പ്രദര്‍ശന ആര്‍ട്ട് ഗ്യാലറിയില്‍ രാവിലെ പത്തര മുതല്‍ ആറര വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ജൂലൈ 15ന് സമാപിക്കും.