കോട്ടയം: കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ജലന്ധര്‍ ബിഷപ്പിന്റെ പരാതി വ്യാജമെന്ന് മൊഴി. ജലന്ധറില്‍ വിളിച്ചുവരുത്തി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് പരാതിയെഴുതി വാങ്ങുകയായിരുന്നുവെന്ന് ബിഷപ്പ് പരാതിയില്‍ പറയുന്ന മുഖ്യ സാക്ഷി സിജോ മൊഴി നല്കി. പീഡനം സംബന്ധിച്ച് സഭാ നേതൃത്വത്തിന് പരാതി നല്കിയതിനുള്ള തെളിവുകള്‍ കന്യാസ്ത്രീ പോലീസിന് കൈമാറി. ജലന്ധര്‍ ബിഷപ്പിനെ കൂടുതല്‍ കുരുക്കിലാക്കുന്ന മൊഴികളാണ് പുറത്ത് വരുന്നത്. കന്യാസ്ത്രീയുടെ സഹോദരന് ഭീഷണിപ്പെടുത്തിയതിന് മുഖ്യസാക്ഷിയായി ബിഷപ്പിന്റെ പരാതിയില്‍ പറയുന്ന സിജോയുടെ മൊഴിയാണ് ബിഷപ്പിനെ പ്രതിരോധത്തിലാക്കുന്നത്.