കോട്ടയം: രഹസ്യമൊഴിയിലും പീഡനം നടന്നുവെന്ന് കന്യാസ്ത്രീ ആവര്‍ത്തിച്ചതോടെ ജലന്ധര്‍ ബിഷപ്പ് കൂടുതല്‍ കുരുക്കിലേക്ക്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാകുമോയെന്നത് സംബന്ധിച്ച് നിയമോപദേശം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണം ഉള്‍പ്പടെയുള്ള തെളിവുകള്‍ കന്യാസ്ത്രീ കൈമാറിയേക്കും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് പീഡിപ്പിച്ചുവെന്നാണ് മജിസ്ട്രേറ്റിന് മുമ്പില്‍ കന്യാസ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്.