കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് മുഹമ്മദുമാരില് ഒരാളാണെന്നാണ് വിവരം. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും. ആക്രമണത്തിന്റെ തീവ്ര സ്വഭാവം കണക്കിലെടുത്താണ് നടപടി. കൈവെട്ടുകേസിലെ പ്രതികള്‍ക്കും മറ്റും സംഭവവുമായി ബന്ധമുണ്ടോ എന്ന് എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. ആക്രമണത്തില്‍ പങ്കെടുത്തവരെയും അവരെ സഹായിച്ച ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അതേസമയം സംഭവം ആസൂത്രിതമാണെന്ന് അഭിമന്യുവിന്റെ കുടുംബം പറഞ്ഞു.