കാസര്‍കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായ സംസ്ഥാനത്ത് നിന്നുള്ളവരുടെ സ്വത്ത് കണ്ടുക്കെട്ടുന്നതിനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംഘത്തിലെ പ്രധാനിയായ പടന്ന സ്വദേശി അബ്ദുള്‍ റാഷിദിന്റെ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങള്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. എന്‍.ഐ.എ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി റാഷിദിന്റെ പടന്നയിലെ വീട്ടില്‍ റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം നോട്ടീസ് പതിച്ചു. വീട് നില്ക്കുന്ന തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ റിക്കവറിക്കുള്ള നടപടി കൈക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 13 ന് റാഷിദിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും നോട്ടീസില്‍ നിര്‍ദേശമുണ്ട്. ക്രിമനല്‍ കുറ്റം 81,82,83 വകുപ്പുകള്‍ പ്രകാരമാണ് കോടതി നടപടി കൈക്കൊണ്ടിട്ടുള്ളത്.