കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ മാര്‍പ്പാപ്പയ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീയുടെ മൊഴി. കര്‍ദിനാളിന് പരാതി നല്‍കിയിരുന്നെങ്കിലും സാങ്കേതികത്വം പറഞ്ഞ് കൈയൊഴിഞ്ഞതായും കന്യാസ്ത്രീ മൊഴി നല്കി. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ സഭാനേതൃത്വം നടപടിയെടുത്തിലെന്നതിന് തെളിവാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പിനെതിരെ മാര്‍പ്പാപ്പയ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്കി.