തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പിലാക്കി ഒരു വര്‍ഷം തികയുമ്പോള്‍ കേരളത്തിനു നിരാശയാണ്. നികുതി വരുമാനത്തില്‍ 22% വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്ത് 14% വളര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ. വരുമാന നഷ്ടത്തില്‍ മാത്രമല്ല കേരളത്തിന് നിരാശ, സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ ജി.എസ്.ടി കവര്ന്നതിലുമുണ്ട്. വിയോജിപ്പുണ്ടെങ്കലും നടപ്പു സാമ്പത്തിക വര്‍ഷം ജി.എസ്.ടി വരുമാനം കുത്തനെ ഉയരുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.