സിനിമാ കലാപം ഫലം കണ്ടു. ജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും മുന്നില്‍ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപ് അമ്മയ്ക്ക് കത്തെഴുതി. മോഹന്‍ലാലും ഇടവേള ബാബുവും ഊര്‍മിളാ ഉണ്ണിയും ചേര്‍ന്ന് എഴുതിയ തിരക്കഥ പാളിയതോടെയാണ് ദിലീപിന്റെ പിന്‍വാങ്ങല്‍. ഇന്നലെ നാലുപേരുടെ രാജി. ഇന്ന് അടിയന്തരയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു പേരുടെ കത്ത്. ഡബ്ല്യൂ.സി.സിയുടെ കരുത്ത് എന്താണെന്ന് താരപ്രമുഖര്‍ തിരിച്ചറിഞ്ഞു. അമ്മയെ രക്ഷിക്കാനോ ആലുവാ കത്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കൊല്ലം തുളസി, സജി നന്ത്യാട്ട്, ബൈജു കൊട്ടാരക്കര, പി.ഗീത, അഡ്വ.വി.അജകുമാര്‍ എന്നിവര്‍.