തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ക്രിമെന്റും സ്വര്‍ണമെഡലും നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിപ ബാധിച്ച മരിച്ച നഴ്സ് ലിനിയുടെ സ്മരണാര്‍ത്ഥം മികച്ച നഴ്സിനുള്ള അവാര്‍ഡും നല്‍കും. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സീനിയറായി മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അവരാരും കേരളത്തിലേക്ക് വരാന്‍ താത്പര്യപെടാത്തതാണ് ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിശ്ചയിക്കാന്‍ കാരണം. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മെയ് 31 വരെ സര്‍വീസുണ്ട്.