ലോകകപ്പില്‍ സമനിലയോടെ സ്പെയ്ന്‍ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍. മൊറോക്കോയോട് രണ്ട് ഗോള്‍ വീതം നേടിയാണ് സ്പെയ്ന്‍ സമനില പാലിച്ചത്. പരിക്ക് സമയത്ത് അസ്പാസാണ് സ്പെയ്നെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് സമനില മതിയായിരുന്ന സ്പെയ്ന്‍ ആ ലാഘവത്തോടെയാണ് മൊറോക്കോയെ നേരിട്ടത്. 14ാം മിനിറ്റില്‍ മൊറോക്കോ സ്പെയ്നിനെ ഉണര്‍ത്തി. സ്പാനിഷ് പ്രതിരോധ പ്പിഴവ് മുതലെടുത്ത് ഖാലിദ് ബൗട്ടെയ്ബ് മൊറോക്കോയെ മുന്നിലെത്തിച്ചു.