തിരുവനന്തപുരം: കെഎസ്ആര്‍ടിയില്‍ നിയമന നിരോധനം. കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്കാന് സാധിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. അത് ദേശിയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.