വയനാട്: നിയന്ത്രണമില്ലാതെ തുടരുന്ന കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് വയനാട്ടിലെ വൈത്തിരി മേഖല പ്രകൃതി ദുരന്ത ഭീതിയില്‍. അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ള മേഖലയിലാണ് ടൂറിസത്തിന്റെ പേരില്‍ ഫ്ളാറ്റുകള്‍ ഉള്‍പ്പടെയുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയരുന്നത്. കുന്നുകള്‍ ഇടിച്ച് നിരത്തിയും ചതുപ്പുകള്‍ നികത്തിയുമാണ് മിക്ക കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.