ഇടുക്കി: നീലക്കുറിഞ്ഞി സീസണില്‍ എട്ട് മുതല്‍ 14 ലക്ഷം വരെയുള്ള വിനോദ സഞ്ചാരികളെയാണ് മൂന്നാര്‍ പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായിട്ടുള്ള മുന്‍കരുതലുകള്‍ ഒരുക്കുകയാണ് ജില്ലാ പോലീസ്. സുരക്ഷയ്ക്കായി 46 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. സ്പീക്കര്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ വിനോദസഞ്ചാരികളെ അറിയിക്കുവാനുള്ള സൗകര്യവും ഉണ്ട്.