കൊച്ചി: ആലുവ ജനസേവാ ശിശുഭവനില്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവന്ന മാനസിക ശാരീരിക പീഡനങ്ങള്‍ വിവരിക്കുന്ന ശബ്ദരേഖ പുറത്ത്. അശ്ലീലചിത്രങ്ങള്‍ കാണാനും അതിലെ കാര്യങ്ങള്‍ അനുകരിക്കാനും ചില ജീവനക്കാര്‍ പ്രേരിപ്പിക്കുന്നുവെന്ന് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. പരാതി പറഞ്ഞാല്‍ ജീവനക്കാര്‍ ബെല്‍റ്റുകൊണ്ട് അടിക്കും. ചീത്തവെളളത്തില് അടിവസ്ത്രം ധരിക്കാനനുവദിക്കാതെയാണ് കുളിപ്പിക്കുകയെന്നും ഓഡിയോയില്‍ പറയുന്നു. ജില്ലാ ശിശു സംരക്ഷണസമിതി ഉദ്യോഗസ്ഥരാണ് നേരത്തെ ജനസേവയിലുണ്ടായിരുന്ന ചില കുട്ടികളില്‍നിന്ന് മൊഴിയെടുത്തത്. ഇത് റെക്കോര്‍ഡ് ചെയ്തതിന്റെ പകര്‍പ്പാണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്.