കോഴിക്കോട്: നിപയില്‍ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ വരെ ചെയ്ത ഒരു ഡോക്ടറുണ്ട് കോഴിക്കോട്. നഗരസഭയുടെ ആരോഗ്യവിഭാഗം തലവന്‍ ഡോക്ടര്‍ ഗോപകുമാറാണ് ആരും ഭയപ്പെടുന്ന ദൗത്യം ഏറ്റെടുത്ത് മൃതദേഹങ്ങളുടെ സംസ്കാരവും മരിച്ചവര്‍ക്കുള്ള അന്ത്യകര്‍മ്മങ്ങളും ചെയ്തത്. നിപയില്‍ മരിച്ചവരുടെ മൃതദേഹങ്ങളുടെ സംസ്കാരത്തിന്റെ മേല്‍നോട്ട ചുമതലയാണ് ഡോക്ടര്‍ ഗോപകുമാറിന് ആദ്യം ലഭിച്ചത്. എന്നാല്‍ പിന്നീട് എല്ലാ കര്‍മ്മങ്ങളും ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. മൃതദേഹങ്ങള്‍ എങ്ങനെ സംസ്കരിക്കണമെന്ന് കേന്ദ്ര സംഘത്തോടൊപ്പമിരുന്ന് ഡോക്ടര്‍ ഗോപകുമാര്‍ പഠിച്ചു.