കേരളത്തെ അപമാനിക്കുന്നത് മാധ്യമങ്ങളാണെന്നാണ് പിണറായിയുടെ പുതിയ കണ്ടുപിടിത്തം. അത് പറയാന്‍ കൂടിയാണ് പിണറായി ഇന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടതും. തനിക്ക് സുരക്ഷ ഒരുക്കിയതിന്റെ പേരിലാണ് ഒരു പാവം ചെറുപ്പക്കാരന് മൃഗീയമായി കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നു. ഇതാണ് പിണറായിയുടെ പരിഭവം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പരിഭവം. അതുകൊണ്ടാണ് കേരളത്തെ അപമാനിക്കുന്നെന്ന മട്ടില്‍ ഇന്ന് ലൈനൊന്ന് മാറ്റിപ്പിടിച്ചത്. അമിത സുരക്ഷ എന്തിനെന്ന ചോദ്യത്തിന് അത് ഏര്പ്പെടുത്തിയവരോട് ചോദിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി. പിണറായിക്കെന്തിന് അകമ്പടി പ്രളയം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.നൗഷാദ്, രാജ്മോഹന്‍ ഉണ്ണിത്താന്, സുബാഷ് ബാബു, എ.സജീവന് എന്നിവര്‍.