പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ(26) മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന തിരക്ക് മൂലമാണ് കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയില്‍ നടപടി വൈകിയതെന്ന് വാദം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തന്റെ സുരക്ഷയുമായി ഇതിന് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി സുരക്ഷ വേണ്ടത് മുഖ്യമന്ത്രിക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സിപിഎം നേതാവ് നിതിന്‍ കണിച്ചേരി, കോണ്‍ഗ്രസ് നേതാവ് എം ലിജു, നിയമവിദഗ്ധന്അഡ്വ. അജകുമാര്‍, സാമൂഹ്യനിരീക്ഷകന്‍ പ്രൊഫ. എം എന്‍ കാരശേരി, ദളിത് ആക്ടിവിസ്റ്റ് മുദൃല ദേവി എന്നിവര്‍.