ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഹിന്ദുത്വ ശക്തികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരാജയം ഉറപ്പായപ്പോള്‍ സി പി എം വര്‍ഗിയ ദ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ചന്ദനം തൊടുന്നവരും അമ്പലത്തില്‍ പോകുന്നവരും എല്ലാം ആര് എസ് എസുകാരാണോ എന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്, എ വിജയരാഘവന്, എന്‍ പി ചെക്കുട്ടി, കെ സോമന് എന്നിവര്‍.