പടിവാതില്‍ക്കലെത്തിയിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. കൂടുതല്‍ കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടക്കുന്ന കേരള കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു. കെ.എം മാണിയുടെ വീട്ടിലാണ് ഉന്നതതല സമിതി യോഗം ചേര്‍ന്നത്. ഇതിന് മുന്നോടിയായി പി.ജെ ജോസഫും മാണിയും പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു. മാണിയെ പ്രീണിച്ചത് പുലിവാലായോ? സുപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പി സി ജോര്‍ജ്, വി എന്‍ വാസവന്, ആന്റണി രാജു, ജ്യോതികുമാര്‍ ചാമക്കാല, ജോസഫ് എം പുതുശേരി എന്നിവര്‍ പങ്കെടുക്കുന്നു.