നിപാ വൈറസ് ഇതുവരെ പത്തു പേരുടെ ജീവനെടുത്തു. ആരോഗ്യരംഗത്തുള്ളവര്‍ ആശങ്ക വേണ്ടെന്നു പറയുന്നു. രോഗികള്‍ മാത്രമല്ല ഇരകളായത്. രോഗികളെ പരിചരിക്കുന്നവരും രോഗിയുടെ അടുത്ത് കിടന്ന മറ്റു രോഗികള്‍ പോലും നിപ വൈറസിന്റെ സംഹാര ശക്തിയില്‍ മരണത്തിന് കീഴടങ്ങി. നഴ്സായ ലിനിയുടെ മരണമാണ് ഇന്ന് ഏവരെയും ദു:ഖത്തിലാഴ്!ത്തിയത്. ഇതേ ദിവസം തന്നെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ലക്ഷങ്ങള്‍ വരുന്ന ബില്‍ അടയ്ക്കാതെ നിപ രോഗിക്ക് ചികിത്സ നല്‍കില്ലെന്ന നിലപാടെടുത്തത്. ഇതേ ദിവസം തന്നെ കേള്‍ക്കുന്ന വാര്‍ത്തയാണ് നഴ്സുമാരുടെ വേതന വിജ്ഞാപനം റദ്ദാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ സുപ്രീംകോടതി കയറിയെന്നത്. കരുണയുടെയും കൊള്ളയുടെയും രണ്ട് മുഖങ്ങള്‍.- ഡോ.പി.എസ്.ജിനേഷ്, പുരുഷന് കടലുണ്ടി, എം.കെ.രാഘവന്, കെ.പി.അരവിന്ദന്, കെ.കെ.ശൈലജ എന്നിവര്‍.